ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ 
Kerala

​ഗവർണർക്ക് ക്രിസ്മസ് വിരുന്ന് നടത്താൻ ഏഴ് ലക്ഷം രൂപ; പോരിനിടയിലും പണം അനുവദിച്ച് സർക്കാർ

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ​ഗവർണറും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് നടപടി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. 

പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി. രാജ്ഭവനിൽ നടന്ന വിരുന്നിൽ പൗരപ്രമുഖർ അടക്കമുള്ളവരെ ഗവർണർ ക്ഷണിച്ചിരുന്നു. നവകേരള സദസ്സിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തില്ല. 

അതിനിടെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഗവർണർ. 16 ന് കോഴിക്കോടെത്തുന്ന 18 വരെ  ഗവർണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT