Kerala

7 ഇഞ്ച് വീതി, 8 ഇഞ്ച് നീളം ; വീട്ടുമുറ്റത്തുവരെ അജ്ഞാതജീവിയുടെ കാൽപാടുകൾ; ആശങ്കയോടെ നാട്ടുകാർ

നാട്ടുകാര്‍ വനംവകുപ്പ്, പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം കണ്ണിപ്പൊയിൽ പരിസരത്ത് അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടത് നാട്ടുകാര്‍ ആശങ്കയിലാക്കി. ചൊവ്വാഴ്ച രാവിലെയാണ് ഏഴ് ഇഞ്ച് വീതിയും എട്ട് ഇഞ്ച് നീളവും ഉള്ള കാൽപ്പാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

കണ്ണിപെയിൽ നല്ലാശ്ശേരി പറമ്പ്, പൊയില്‍ കുന്നുമ്മല്‍ വിജയന്റെ വീട്ടു മുറ്റം, കിഴക്കേ പറമ്പില്‍, കണ്ണിപൊയില്‍ പൈതോത്ത് റോഡില്‍ അങ്കണവാടിക്ക് സമീപം എന്നിവിടങ്ങളില്‍ ആണ് കാല്‍ പാടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി അജ്ഞാത ജീവിയുടെ കരച്ചില്‍ കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വനംവകുപ്പ്, പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT