ഹരിദാസന്‍ മേനോന്‍ 
Kerala

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 70കാരന് 26 വര്‍ഷം കഠിന തടവും പിഴയും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എഴുപതുകാരന് 26 വര്‍ഷം കഠിന തടവും 2,60,000 രൂപ പിഴയും. കുനിശ്ശേരിസ്വദേശി അമ്പലവളവ് കിഴക്കേത്തറ, ശ്രീഹരി ഹൗസ്, ഹരിദാസന്‍ മേനോന്‍ ആണ് പ്രതി. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സന്തോഷ്. കെ വേണുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. പിഴയുടെ പകുതി അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

2021 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 12 വരെ പല ദിവസങ്ങളില്‍ അതിജീവിത താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ഗുരുതര ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഇതില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകാന്‍ ഇടയായി എന്നാണ് പ്രോസീക്യൂഷന്‍ വാദം.

ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന റിയാസ് ചാക്കേരിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ താജുദ്ദീന്‍, എഎസ്ഐ വത്സന്‍, സുലേഖ എന്നിവര്‍ അന്വേഷണം ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എസ് ബിന്ദു നായര്‍ കോടതി ഹാജരായി. പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിച്ച്, 42 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സിപിഒ നിഷ മോള്‍ കോടതി നടപടികള്‍ ഏകോപിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

SCROLL FOR NEXT