mdma seized പ്രതീകാത്മക ചിത്രം
Kerala

പാലക്കാട് മൂന്നിടങ്ങളില്‍ നിന്ന് 72.35 ഗ്രാം എംഡിഎംഎ പിടികൂടി; 5 പേര്‍ അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്നും വന്ന കാര്‍ പരിശോധിച്ചപ്പോഴാണ് 66.08 ഗ്രാം എംഡിഎംഎ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നായി 72.35 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ചുപേര്‍ അറസ്റ്റിലായി. ഗോപാലപുരം, വണ്ണാമട, വണ്ടിത്താവളം ഭാഗങ്ങളില്‍ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പൊള്ളാച്ചിയില്‍ നിന്നും വന്ന കാര്‍ ഗോപാലപുരത്തു വെച്ച് പരിശോധിച്ചപ്പോഴാണ് 66.08 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശികളായ നാലു പേര്‍ പിടിയിലാകുന്നത്. പാലക്കാട് നൂറണി ചടനാംകുരിശി മുഹമ്മദ് അന്‍വര്‍ (37), കുനിശ്ശേരി തൃപ്പാളൂര്‍ പുല്ലോട് വിജയകൃഷ്ണന്‍ (34) , നൂറണി വെണ്ണക്കര ഫിറോസ് (39), നൂറണി പുതുപ്പള്ളി തെരുവ് കുറ്റിയാനി പറമ്പില്‍ വീട്ടില്‍ മന്‍സൂര്‍ അലി (25) എന്നിവരാണ് പിടിയിലായത്.

വണ്ണാമടയില്‍ നടത്തിയ വാഹന പരിശോധനയില്‍ 6.28 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം അടവനാട് കരിപ്പാല്‍ വെട്ടിച്ചിറ ചൊള്ളത്തുപുരം നജീബാണ്(38) പിടിയിലായത്. വണ്ടിത്താവളം അയപ്പന്‍കാവ് കൈതറവില്‍ ഉപേക്ഷിച്ച നിലയില്‍ 0.35 മില്ലിഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.

72.35 grams of MDMA were seized from three locations in Palakkad district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി