'ഉണക്കിയ താമരയിതള്‍, ശംഖുപുഷ്പത്തിന്റെ നിറം'; കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

സസ്യങ്ങളില്‍ നിന്നുള്ള ഔഷധ ഗുണത്തിനൊപ്പം ഉന്മേഷവും പകരുന്ന കൂട്ടിന് അക്വാ ഫ്ളോറ ഇന്‍ഫ്യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്.
Aqua Flora Infuse
Aqua Flora Infuse
Updated on
1 min read

കോഴിക്കോട്: കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് (എംബിജിഐപിഎസ്). താമര ഇതളും മറ്റ് ഔഷധ സസ്യങ്ങളും അവയുടെ ഗുണം നഷ്ടമാകാതെ ശാസ്ത്രീയമായി ഉണക്കി ശംഖുപുഷ്പത്തിന്റെ നിറവും ചേര്‍ത്താണ് ഔഷധ പാനീയ കൂട്ട് നിര്‍മ്മിച്ചത്. സസ്യങ്ങളില്‍ നിന്നുള്ള ഔഷധ ഗുണത്തിനൊപ്പം ഉന്മേഷവും പകരുന്ന കൂട്ടിന് അക്വാ ഫ്ളോറ ഇന്‍ഫ്യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഇതിനു പുറമെ, തുണിയില്‍ നിന്ന് രക്തക്കറ നീക്കം ചെയ്യാനുള്ള ഗവേഷണ ആശയം, ആന്റിമൈക്രോബിയല്‍ സ്വഭാവമുള്ള സംയുക്തം തുടങ്ങി സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ ഉയര്‍ത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യകളും സ്വയം സംരംഭകര്‍ക്കു കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മിക്കാവുന്ന ഗൃഹാലങ്കാര വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും കോഴിക്കോട് ഒളവണ്ണയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്ത് ഇന്ന് (07) നടക്കുന്ന കെഎസ്സിഎസ്ടിഇ ആര്‍ ആന്‍ഡ് ഡി സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ഏറ്റെടുക്കാന്‍ താത്പര്യപൂര്‍വം മുന്നോട്ടു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും കൈമാറുമെന്നും എംബിജിഐപിഎസ് ഡയറക്ടര്‍ ഡോ. എന്‍ എസ് പ്രദീപ് പറഞ്ഞു.

Aqua Flora Infuse
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചു, യുവതി റിമാന്‍ഡില്‍

ഡ്രൈ ഫ്ളവറുകള്‍ ഉപയോഗിച്ചു അക്വാ ഫ്ലോറിയ എന്ന പേരില്‍ വിവിധ രൂപത്തില്‍ ഇവിടെ നിര്‍മിക്കുന്ന മനോഹരമായ ഗിഫ്റ്റ് മെമെന്റോകള്‍ക്ക് ഇതിനോടകം ആവശ്യക്കാര്‍ വന്നു തുടങ്ങിയിട്ടുണ്ട്. അധിനിവേശ സസ്യങ്ങളുടെ സുസ്ഥിര വിനിയോഗം പ്രോത്സാഹിപ്പിക്കുകയും അവയോടൊപ്പം മറ്റു തനതായ സസ്യങ്ങളും ചേര്‍ത്താണ് ഡ്രൈ ഫ്‌ലവര്‍ ഗൃഹാലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നത്.

Aqua Flora Infuse
വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണത്തിനായി പുതിയ സാങ്കേതിക വിദ്യയായ ഇക്കോളജിക്കല്‍ നിഷ് മോഡലിംഗ് (ഇഎന്‍എം) ഉപയോഗിച്ച് സംരക്ഷണ മോഡല്‍, ഔഷധമൂല്യമുള്ളതോ ഹോര്‍ട്ടിക് കള്‍ച്ചര്‍ മൂല്യം ഉള്ളതോ ആയ സസ്യങ്ങളുടെ പൂമ്പൊടി അല്ലെങ്കില്‍ ബീജകോശങ്ങള്‍ ജീവനക്ഷമത നഷ്ടപ്പെട്ടു പോകാതെ ദ്രാവക നൈട്രജനില്‍ സൂക്ഷിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ എന്നിവയും ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.

വെള്ളത്തില്‍ വളരുന്ന സസ്യമായ ലെജെനന്‍ഡ്ര ടോക്‌സികാരിയയുടെ ഇലക്കുള്ളില്‍ വളരുന്ന ഒരുതരം കുമിള്‍ ഇനത്തില്‍ നിന്നും സാല്‍മൊനെല, വിബ്രിയോ, ബാസിലസ് തുടങ്ങി നിരവധി ബാക്റ്റീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആന്റിമൈക്രോബിയല്‍ സ്വഭാവമുള്ള സംയുക്തം കണ്ടെത്തിയത് ആരോഗ്യ, ഔഷധ ഗവേഷണത്തില്‍ മേഖലയില്‍ ഒട്ടേറെ സാധ്യതകളുള്ളതാണ്.

ബസീലസ് ആള്‍റ്റിറ്റിയൂഡിനിസ് എന്ന ബാക്റ്റീരിയയില്‍ നിന്നും വേര്‍തിരിച്ചെടുത്ത പ്രോട്ടിയേസ് രാസാഗ്‌നി ഉപയോഗിച്ചു രക്തക്കറ നീക്കം ചെയ്യാനുള്ള ഗവേഷണ ആശയം എംബിജിഐപിഎസ്സില്‍ വികസിപ്പിച്ചത് വലിയ തോതില്‍ വ്യവസായ സാധ്യതയുള്ള ഒരു സംയുക്തമാണ്.

Summary

Malabar Botanical Garden and Institute for Plant Sciences partners on development of a caffeine-free herbal beverage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com