യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചു, യുവതി റിമാന്‍ഡില്‍

മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപ തട്ടിയെടുത്തതിന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ പ്രതിയായ എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി സായ (29) വയസ്സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
Saya
Sayasamakalikamalayalam
Updated on
1 min read

തൃശൂര്‍: യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനിയായ സായ (29) തട്ടിയെടുത്തത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Saya
വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

സായ കൊടുങ്ങല്ലൂര്‍, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യു കെ യിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിതിനുള്ള ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

Saya
അടൂരിനെതിരെ കേസില്ല; ഇന്ത്യക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്; 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി കെ, സബ് എസ് ഐ മാരായ സാലിം കെ, കശ്യപന്‍, ഷാബു, എഎസ്‌ഐമാരായ രാജീവ്, അസ്മാബി, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Summary

A woman has been arrested for allegedly defrauding three people from Edavilangu by promising them jobs in the UK

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com