scam alert പ്രതീകാത്മക ചിത്രം
Kerala

'ഓഹരി വിപണിയില്‍ വന്‍ലാഭം'; ആലപ്പുഴയില്‍ 73കാരന് നഷ്ടമായത് എട്ടു കോടി രൂപ, തട്ടിപ്പ് ഇങ്ങനെ

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഹരിപ്പാട് സ്വദേശിയായ വയോധികനില്‍ നിന്ന് എട്ടുകോടിയില്‍പ്പരം രൂപ തട്ടിയെടുത്തതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഹരിപ്പാട് സ്വദേശിയായ വയോധികനില്‍ നിന്ന് എട്ടുകോടിയില്‍പ്പരം രൂപ തട്ടിയെടുത്തതായി പരാതി. ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഹരിപ്പാട് നഗരസഭാ പരിധിയിലെ താമസക്കാരാനായ 73കാരനാണ് പണം നഷ്ടമായത്.

റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ സമാനമായ വ്യാജ കമ്പനിയുടെ പേര് ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ 8,08,81,317 രൂപയാണ് നഷ്ടമായത്. സി778 റിലയന്‍സ് കാപ്പിറ്റല്‍ ഇന്‍വസ്റ്റേഴ്സ് ഹബ് എന്ന ഓഹരി നിക്ഷേപ കമ്പനിയുടെ പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

2025 സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ നാല് അക്കൗണ്ടുകളില്‍ നിന്നായി 73 തവണകളായാണ് പണം തട്ടിയത്. മകന്റെ പരാതിയില്‍ കേസെടുത്ത ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala News: 73-year-old man in Alappuzha lost Rs 8 crore, fraud case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

'സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ല, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം'; യുദ്ധസാഹചര്യത്തില്‍ മോദിയുടെ സന്ദേശം

മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി, സംസ്ഥാനത്ത് 500-ലേറെ പുതിയ തസ്തികകൾ: മന്ത്രിസഭായോഗ തീരുമാനങ്ങൾ

പാകം ചെയ്ത ഭക്ഷണം എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 613 lottery result

SCROLL FOR NEXT