Kerala

75 ലക്ഷം അടിച്ചതറിഞ്ഞില്ല; ലോട്ടറി ടിക്കറ്റ് കീറിയെറിഞ്ഞു; ഭാഗ്യദേവത സിസി ടിവിയുടെ രൂപത്തില്‍ 

ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതറിയാതെ ഉപേക്ഷിച്ചയാള്‍ക്ക് സിസി ടിവി രക്ഷകനായി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതറിയാതെ ഉപേക്ഷിച്ചയാള്‍ക്ക് സിസി ടിവി രക്ഷകനായി. വട്ടപ്പാറ വേങ്കോട് സ്വദേശി വിക്രമന്‍ നായര്‍ക്കാണ് ലക്കിസെന്ററിലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തിന് 75 ലക്ഷം കൈയിലെത്തുന്നത്. നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനിലെ ശ്രീഭഗവതി ലക്കി സെന്ററില്‍  നിന്നും മൂന്നിന് ഇയാളെടുത്ത ടിക്കറ്റിനാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനം.

ആറ് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഫലം പരിശോധിച്ചെങ്കിലും ഒന്നാം സമ്മാനം കിട്ടിയ കാര്യം ശ്രദ്ധിച്ചില്ല. അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങള്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റ് വലിച്ചുകീറി എറിഞ്ഞു. തന്റെ കടയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞ കടയുടമ ലക്ഷാധിപതിയെ കാത്തിരുന്നു. ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞും ഇയാള്‍ എത്താത്തതോടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. അപ്പോഴാണ് വിക്രമന്‍ നായര്‍ ടിക്കറ്റ് കീറിയെറിയുന്നത് കണ്ടത്. കുപ്പയില്‍ തപ്പിയപ്പോള്‍ കീറിയ ടിക്കറ്റും കണ്ടെത്തി. ലോട്ടറി ഓഫീസില്‍ ഹാജരാക്കിയ ടിക്കറ്റ് പരിശോധിച്ച് അധികൃതര്‍ ഉറപ്പുവരുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം