രാജമ്മ 
Kerala

ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

തൊഴിലുറപ്പ് തൊഴിലാളിയായ കടശേരി സ്വദേശി രാജമ്മയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്ലം: പത്തനാപുരത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ കടശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. 80 വയസ്സായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി തുടുങ്ങുംമുന്‍പ് ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.

വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലുറപ്പ് ജോലി തുടങ്ങുന്നതിന് മുന്‍പായി ജോലിക്ക് എത്തിയ ആളുകളുടെ ഫോട്ടോ എടുത്ത് പഞ്ചായത്തിന് നല്‍കണം. അതിന്റെ ഭാഗമായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

പിന്‍ഭാഗത്തുനിന്നും ആന വരുന്നത് കണ്ട് ഒപ്പമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് ഓടാനായില്ല. ആന ആക്രമിക്കുന്നത് കണ്ട് തൊഴിലാളികള്‍ ഒച്ചവച്ചെങ്കിലും ആന അവിടെ തന്നെ നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ കാട് കയറ്റിയത്.

രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

80-year-old woman killed in elephant attack in pathanapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലിയേക്കരയില്‍ ഇനി കുരുക്കില്‍ കിടക്കേണ്ട, ബാരിയര്‍ ഫ്രീ സംവിധാനം വരുന്നു; എന്താണ് മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിങ്?

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

ബാറ്റർക്ക് പണി ഇല്ല, ബൗളർ എറിഞ്ഞ ബൗൺസർ തന്നെ സിക്സ്! (വിഡിയോ)

'പ്രിയനോടൊപ്പം ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത്‘; തേന്മാവിൻ കൊമ്പത്ത്’ വീണ്ടുമെത്തുമ്പോള്‍ മോഹൻലാൽ

യാത്രകളെ നെഞ്ചിലേറ്റി മലയാളികൾ: രാജ്യത്ത് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നവരിൽ കേരളം ഒന്നാമത്