പിണറായി വിജയന്‍ /ഫയല്‍ 
Kerala

82 സീറ്റ്, പിണറായിക്ക് തുടര്‍ഭരണം; യുഡിഎഫ് 56,ബിജെപി 1: ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ

 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചിച്ച് ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ. 140ല്‍ 82 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടു അധികാരത്തിലെത്തുമെന്നാണ് സര്‍വെ പ്രവചിച്ചിരിക്കുന്നത്. 

യുഡിഎഫിന് 56സീറ്റുകള്‍ വരെ ലഭിക്കുമെന്നും ബിജെപി ഒന്നില്‍ത്തന്നെ ഒതുങ്ങുമെന്നും സര്‍വെ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 42.3ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണയ്ക്കുന്നു. അതേസമയം, 55.8ശതമാനം പേര്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. 31.9ശതമാനം പേരാണ് നരേന്ദ്ര മോദിയൈ പിന്തുണയ്ക്കുന്നത്. 

നേരത്തെ പുറത്തുവന്ന രണ്ടു സര്‍വെകളും കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ചിരുന്നു. ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വെയില്‍ പിണറായി സര്‍ക്കാര്‍ 87 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എബിപി-സി വോട്ടര്‍ സര്‍വെ ഇടതുപക്ഷത്തിന്  83മുതല്‍ 91വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT