85-year-old man in Alappuzha lost money stock market fraud  പ്രതീകാത്മക ചിത്രം
Kerala

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആലപ്പുഴയില്‍ 85കാരന് 19.62 ലക്ഷം നഷ്ടമായി

ഡിസംബര്‍ 16 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള ദിവസങ്ങളില്‍ 17 തവണയായി 19,62,768 രൂപയാണ് 85 കാരന്‍ നിക്ഷേപിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് വീണ്ടും തട്ടിപ്പ്. മാരാരിക്കുളം സ്വദേശിയായ 85കാരന് 19.62 ലക്ഷം രൂപ നഷ്ടമായി. വ്യാജ ട്രേഡിങ് ആപ്പ് ഇന്‍സ്റ്റള്‍ ചെയ്യിച്ചാണ് വയോധികന്റെ പണം കവര്‍ന്നത്. ഡിസംബര്‍ 16 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള ദിവസങ്ങളില്‍ 17 തവണയായി 19,62,768 രൂപയാണ് 85 കാരന്‍ നിക്ഷേപിച്ചത്.

യൂട്യൂബില്‍ കണ്ട വിഡിയോയുടെ കൂടെ ഉണ്ടായിരുന്ന ലിങ്കില്‍ വിവരം നല്‍കിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം. വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെ ബിഎക്സ്ബി മാര്‍ക്കറ്റ് എന്ന ഷെയര്‍ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന് അറിയിച്ച് ഒരാള്‍ ബന്ധപ്പെടുകയും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയുമായിരുന്നു. നിക്ഷേപവും ലാഭവും കൃത്രിമമായി കാണിച്ചാണ് തട്ടിപ്പുകാര്‍ വിശ്വാസം നേടിയത്.

എന്നാല്‍, ലാഭമായി ലഭിച്ച തുക പിന്‍വലിക്കാന്‍ സാധിച്ചില്ല. തട്ടിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. വയോധികന്റെ പണം എത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന് കൈമാറി. വയോധികന്റെ പരാതിയില്‍ കേസെടുത്ത ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

85-year-old man in Alappuzha lost Rs 19.62 lakhs in fraud by promising huge profits in the stock market.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍; രണ്ട് സൈനികരുടെ മരണം സ്ഥിരീകരിച്ച് അമേരിക്ക

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കില്ല, അമേരിക്കന്‍ കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി

തീരുമാനം തിരുത്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആര്‍ ശ്രീലേഖ; പോക്‌സോ കേസില്‍ ഹൈക്കോടതിയെ സമീപിക്കും

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ

അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

SCROLL FOR NEXT