പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു;  കപ്യാര്‍ അറസ്റ്റില്‍

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി കപ്യാര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി കപ്യാര്‍ അറസ്റ്റില്‍. വര്‍ഗീസ് തോമസ് ആണ് പിടിയിലായത്. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. 

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കപ്യാരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. 

സ്‌കൂളിനോട് ചേര്‍ന്ന പ്രാര്‍ത്ഥനാലയത്തില്‍ കൂട്ടുകാരിക്കൊപ്പം പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോള്‍, എട്ടാം ക്ലാസുകാരിയെ കടന്നു പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 

കുട്ടിക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ടീച്ചറെ വിവരം അറിയിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ സംഭവം അറിയിക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരുടെ കൂടി നിര്‍ദേശ പ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത് എന്നാണ് റിപ്പോർട്ടുകൾ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍