Amrit Bharat train 
Kerala

അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമം അറിയാം; രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി; മോദി ഉദ്ഘാടനം ചെയ്യും

23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാാറായി. 23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും.

ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) - തിരുവനന്തപുരം നോര്‍ത്ത് അമൃത് ഭാരത്

ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്കു 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തും. കോട്ടയം വഴിയാണു സര്‍വീസ്.

ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്കു 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലില്‍ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണു സര്‍വീസ്.

തിരുവനന്തപുരം - താംബരം അമൃത് ഭാരത് (നാഗര്‍കോവില്‍, മധുര വഴി)

താംബരത്തു നിന്നു ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.

9 new Amrit Bharat trains on new routes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

ലഹരിക്കച്ചവടവും ഉപയോഗവും; രണ്ട് പൊലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പാടാന്‍ കൊതിച്ച് മന്ത്രിക്കരികെയെത്തി; പാട്ടിന് പിന്നാലെ 67കാരിക്ക് പൊന്നാടയും സ്‌നേഹ സമ്മാനവുമായി ആര്‍ ബിന്ദു

കേരളത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; വിനോദ് താവ്‌ഡെയ്ക്ക് ചുമതല

'സോറി, ഐ ലവ് യു.....'ഭിന്നശേഷിക്കാരി ജീവനൊടുക്കിയ നിലയില്‍

SCROLL FOR NEXT