സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന
BJP to Field More Personalities from the Film Industry in Assembly Elections
മേജര്‍ രവി - ശ്വേത മേനോന്‍
Updated on
1 min read

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെ രംഗത്തിറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുമെന്നുമാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

BJP to Field More Personalities from the Film Industry in Assembly Elections
മത്സരിക്കാനില്ലെന്ന് സാബു എം ജേക്കബ്, തുഷാര്‍ കുട്ടനാട്ടില്‍; അരൂരില്‍ 'സര്‍പ്രൈസ് സ്ഥാനാര്‍ഥി'യെ ഇറക്കാന്‍ ബിജെപി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പായി എന്‍ഡിഎ വിപുലീകരിക്കാനും പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനുമാണ് ബിജെപിയുടെ നീക്കം. മോദിയുടെ സന്ദര്‍ശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കമിടും. മധ്യകേരളത്തില്‍ എന്‍.ഡി.എയുടെ കരുത്ത് പ്രകടമാക്കുന്നത് കൂടിയാകും മോദി പങ്കെടുക്കുന്ന റാലി. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുന്നത് ആലോചനയിലുണ്ട്.

BJP to Field More Personalities from the Film Industry in Assembly Elections
പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

ട്വന്റി ട്വന്റിയുടെ വരവോടെ മധ്യകേരളത്തില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. എന്‍ഡിഎയിലേയ്ക്ക് കൂടുതല്‍ പാര്‍ട്ടികളെ മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് എത്തിക്കാനുള്ള അണിയറ നീക്കം സജീവമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ അടക്കം പ്രമുഖരെ ബിജെപിയിലെത്തിക്കാനും കരുനീക്കം നടക്കുന്നു. മോദി എന്‍ഡിഎ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ബിജെപി പ്രകടന പത്രിക പുറത്തിറക്കും.

52 മണ്ഡലങ്ങളിലെ പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രഘടകത്തിന് കൈമാറിയിട്ടുണ്ട്. നേമം-രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം-വി. മുരളീധരന്‍, കാട്ടാക്കട-പി.കെ. കൃഷ്ണദാസ്, ആറ്റിങ്ങല്‍-ജി.എസ്. ആശാനാഥ്, തിരുവനന്തപുരം-കരമന ജയന്‍, ജി. കൃഷ്ണകുമാര്‍, രാജശേഖരന്‍നായര്‍, കൊല്ലം-പ്രശാന്ത്, ചാത്തന്നൂര്‍-ബി.ബി. ഗോപകുമാര്‍, കരുനാഗപ്പള്ളി-ജിതിന്‍ ദേവ്, കൊട്ടാരക്കര-ആര്‍. രശ്മി, പത്തനാപുരം-അഖില്‍ മാരാര്‍, തിരുവല്ല-അനൂപ് ആന്റണി, ആറന്മുള-കുമ്മനം രാജശേഖരന്‍, എം.ടി. രമേശ്, ചെങ്ങന്നൂര്‍-സന്ദീപ് വാചസ്പതി, എം.വി. ഗോപകുമാര്‍, മഞ്ചേശ്വരം-കെ. സുരേന്ദ്രന്‍, കോഴിക്കോട് നോര്‍ത്ത്-നവ്യ ഹരിദാസ്, ഷൊര്‍ണൂര്‍-ശങ്കു ടി. ദാസ്, മലമ്പുഴ-സി. കൃഷ്ണകുമാര്‍, പാലാ-ഷോണ്‍ ജോര്‍ജ്, കാഞ്ഞിരപ്പള്ളി-കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കൊടുങ്ങല്ലൂര്‍-ബി. ഗോപാലകൃഷ്ണന്‍, തലശ്ശേരി-യുവമോര്‍ച്ച പ്രഭാരി-ഒ. നിധീഷ് തുടങ്ങിയവര്‍ കേന്ദ്രഘടകത്തിനു കൈമാറിയ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

അതിനിടെ, വ്യാഴാഴ്ച പാലക്കാട് എത്തിയ ശോഭ സുരേന്ദ്രന്‍ അനൗപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളുമായി ശോഭ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ മലമ്പുഴയിലും സജീവമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 45,000 ത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളാണ് ഇവ.

Summary

BJP to Field More Personalities from the Film Industry in Assembly Elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com