പ്രതീകാത്മക ചിത്രം 
Kerala

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശില്പക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോള്‍ വാട്ടര്‍ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം, ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. പുതിയോട്ടില്‍ സുധീഷിനെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് കടിയേറ്റത്. ശക്തിയായി കുടഞ്ഞതിനെ തുടര്‍ന്ന് പാമ്പ് ദൂരേക്ക് തെറിച്ചുപോയതിനാല്‍ പാമ്പിനെ കണ്ടെത്താനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

സമസ്ത നേതൃത്വം ഇടപെട്ടു, മലപ്പുറത്തെ വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു

ഇഡിയുടെ കത്തില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് കെപിസിസി, പവര്‍കട്ട് തുടരും, വന്ദേമാതരം രണ്ട് ഖണ്ഡിക മതിയെന്ന് കര്‍ണാടക; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വനിത ഏഷ്യ കപ്പില്‍ ജൈത്രയാത്ര തുടരാന്‍ ഇന്ത്യ; സെമിയില്‍ ടോസ് ബംഗ്ലാദേശിന്, ആദ്യം ഫീല്‍ഡ് ചെയ്യും

ഐഫോണ്‍ 18 പ്രോ വിലക്കുറവില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഈ രാജ്യങ്ങള്‍ പരിഗണിക്കാം