ആദര്‍ശ്‌ 
Kerala

കൊല്ലത്ത് വീടിനുള്ളില്‍ 21കാരന്റെ മൃതദേഹം; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍

സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ 21കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുളളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയം സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആദര്‍ശ് ഇന്നലെ അയല്‍ വീട്ടിലെത്തി മദ്യപിച്ച ബഹളം ഉണ്ടാക്കിയിരുന്നു. അച്ഛനും അമ്മയും സഹോദരനും ചേര്‍ന്നാണ് ആദര്‍ശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുകാരോടും ആദര്‍ശ് കയര്‍ത്തു. അതിനിടെ വാക്കത്തി എടുത്തി വെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 

ഇന്ന് രാവിലെയാണ് മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്. ആദര്‍ശിന്റെ അമ്മ നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും അയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പരിശോധിച്ചതില്‍ നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT