ശ്രീരാഗ് 
Kerala

അമ്മ മരിച്ച ദുഃഖത്തിൽ 27കാരൻ ആറ്റിൽചാടി ജീവനൊടുക്കി 

ഇന്ന് അമ്മയുടെ സഞ്ചയനം നടക്കാനിരിക്കെയാണ് ആത്മഹത്യ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അമ്മ മരിച്ച ദുഃഖത്തിൽ മകൻ ആറ്റിൽചാടി ജീവനൊടുക്കി. ചാത്തന്നൂർ സ്വദേശിയായ 27കാരൻ ശ്രീരാഗാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. 

ശ്രീരാഗിന്റെ  അമ്മ സുധർമണി (52) കഴിഞ്ഞ ‌ബുധനാഴ്ചയാണ് മരിച്ചത്.  ആന്ധ്രപ്രദേശിൽ കശുവണ്ടി മേഖലയിൽ ജോലി ചെയ്തിരുന്ന ശ്രീരാഗ് അമ്മയുടെ മരണ വിവരം അറിഞ്ഞാണു നാട്ടിൽ എത്തിയത്. ഇന്ന് സഞ്ചയനം നടക്കാനിരിക്കെയാണ് ആത്മഹത്യ.

മാതാവിന്റെ മരണത്തെ തുടർന്നു ശ്രീരാഗ് ഏറെ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ മകനാണ് ശ്രീരാ​ഗ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT