പ്രതീകാത്മക ചിത്രം 
Kerala

ബധിരനും മൂകനുമായ 56 കാരൻ ട്രെയിനിടിച്ച് മരിച്ചു, മൃതദേഹം 16 കിലോമീറ്റർ വലിച്ചിഴച്ചു

ട്രെയിൻ എൻജിനിൽ കുടുങ്ങിയ മൃതദേഹം 16 കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ബധിരനും മൂകനുമായ വ്യക്തി ട്രെയിനിടിച്ചു മരിച്ചു. 56കാരനായ അലി അക്ബറാണ് മങ്കരയിൽ ട്രെയിൻ ഇടിച്ച് മരിച്ചത്. ട്രെയിൻ എൻജിനിൽ കുടുങ്ങിയ മൃതദേഹം 16 കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടു. 

മങ്കര റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു ഇന്നലെ രാവിലെ 11.30നാണ് ട്രെയിൻ ഇടിച്ചത്. ജന്മനാ ബധിരനും മൂകനുമായ അലി മുത്തു പാളത്തിനടുത്തുകൂടി നടന്നു പോകുമ്പോൾ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാത്തതിനാൽ അപകടത്തിൽപ്പെട്ടതാണെന്നാണ് കരുതുന്നത്. കണ്ണൂർ കൊയമ്പത്തൂർ പാസഞ്ചറിന്റെ എൻജിനിൽ കുടുങ്ങിയ മൃതദേഹം പാലക്കാട് ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് കണ്ടെത്തിയത്.

ആർപിഎഫ് ഉദ്യോ​ഗസ്ഥർ മങ്കര പൊലീസുമായി ബന്ധപ്പെട്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജന്മനാ ബധിരനും മൂകനുമായ മങ്കര വട്ടപറമ്പിൽ വിഎസ് അലി മുത്തു പലജോലികളും ചെയ്താണ് ജീവിച്ചിരുന്നത്. അവിവാഹിതനാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT