അപകടത്തില്‍ മരിച്ച ഗീത 
Kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ചു; ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് 62കാരിക്കു ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. രാവിലെ പത്തേകാല്‍ ഓടെയാണ് സംഭവം.

ഭര്‍ത്താവ് പ്രദീപിനൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ ബസ്സിറങ്ങിയതായിരുന്നു ഗീത. അതേബസ്സിന്റെ മുന്നിലൂടെ ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസ് നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.

A 62-year-old woman named Geetha from Peyad was killed after being hit by a KSRTC bus in front of the Thiruvananthapuram Secretariat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു