നളിനി 
Kerala

പിന്നിലെ സീറ്റില്‍ ഇരിക്കാനായി നീങ്ങി; ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചു വീണു, വയോധിക മരിച്ചു

പൂവത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പൂച്ചക്കുന്ന് വളവില്‍ വെച്ചായിരുന്നു അപകടം ബസ്സില്‍ കയറിയതിനു ശേഷം പിന്നിലെ സീറ്റിലേക്ക് നടന്നു പോകുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ വയോധിക മരിച്ചു. പൂവത്തൂര്‍ പെരിങ്ങാട് വീട്ടില്‍ ശ്രീധരന്റെ ഭാര്യ നളിനി(74) ആണ് മരിച്ചത്. പൂവത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പൂച്ചക്കുന്ന് വളവില്‍ വെച്ചായിരുന്നു അപകടം ബസ്സില്‍ കയറിയതിനു ശേഷം പിന്നിലെ സീറ്റിലേക്ക് നടന്നു പോകുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നു.

ആദ്യം ഡ്രൈവറുടെ പിറകിലെ കമ്പിയില്‍ പിടിച്ചുനിന്ന നളിനി പിറകില്‍ സീറ്റുണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ടുനീങ്ങി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ നളിനി ബാലന്‍സ് തെറ്റി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

ബസിന്റെ ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു നളിനി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. വാതിലിലിടിച്ച് വാതില്‍ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ബസ് നിര്‍ത്തി തലയ്ക്ക് പരിക്കേറ്റ നളിനിയെ ജീവനക്കാര്‍ പറപ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

74-year-old woman died after falling from a moving bus in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

SCROLL FOR NEXT