പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

മുടി നീട്ടിവളര്‍ത്തിയതിന് മര്‍ദ്ദനം; കണ്ണൂരില്‍ 6 പ്ലസ് ടുവിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന പിടിഎ എക്‌സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും.

ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമത്തില്‍ ഒന്നില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേള്‍വി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. 

മുടി നീട്ടി വളര്‍ത്തിയതിനും ബട്ടന്‍സ് മുഴുവന്‍ ഇട്ടതിനുമായിരുന്നു മര്‍ദ്ദനമെന്നാണ് വിവരം. മര്‍ദ്ദിക്കുന്നത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്. സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കള്‍ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത