P K Kunhalikkutty, V D Satheesan, Sunny Joseph ഫെയ്സ്ബുക്ക്
Kerala

'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

ഘടകകക്ഷികളുമായി ഒറ്റക്ക് ഒറ്റയ്ക്ക് നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലേക്കുള്ള അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനം ഉണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്ന് അനൗദ്യോഗികമായാണ് യുഡിഎഫ് യോഗം ചേര്‍ന്നതെന്നും നാളെ വിശദമായ യോഗം ചേരുമെന്നും വകുപ്പുകളും മന്ത്രിസ്ഥാനങ്ങളും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ നിന്ന് ചെന്നിത്തല വിട്ടുനിന്നു.

ഘടകകക്ഷികളുമായി ഒറ്റക്ക് ഒറ്റയ്ക്ക് നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 40 മിനിറ്റ് നേരമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. തിങ്കളാഴ്ച സത്യപ്രതിജ്ഞക്കുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവരും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ മന്ത്രിമാര്‍ ആരൊക്കെയെന്നുള്ളതുള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനം ഉറപ്പായെന്നും വകുപ്പ് ഏതെന്നുള്ള തീരുമാനം നാളെ അറിയാമെന്നും യോഗത്തിന് ശേഷം സിപി ജോണ്‍ പറഞ്ഞു. വകുപ്പുകള്‍ സംബന്ധിച്ച വിഷയം ഇന്ന് ചര്‍ച്ചയായില്ല. നാളെ അത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രി ഇന്ന് എറണാകുളത്തേക്ക് പോയെന്നും എല്ലാ യുഡിഎഫ് നേതാക്കളും ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്നും ഇന്നത്തെ യോഗത്തില്‍ ഔദ്യോഗിക തീരുമാനങ്ങള്‍ ഒന്നുമില്ലെന്നും യോഗശേഷം പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം നേരത്തെയുള്ള വകുപ്പുകള്‍ തന്നെയായിരിക്കുമോ ഘടകകക്ഷികള്‍ക്ക് നല്‍കുകയെന്നുള്ളതും നാളെത്തെ യോഗത്തില്‍ തീരുമാനമാകും. മുന്നണിയിലെ രണ്ടാംകക്ഷി എന്ന നിലയില്‍ തങ്ങളുടെ കൈവശം വച്ചിരുന്ന വകുപ്പുകള്‍ തന്നെ വേണമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. രണ്ടുമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ജോസഫ് വിഭാഗവും ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അറിയിച്ചു.

A final decision on who will be the cabinet members in the VD Satheesan ministry will be made tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍മ്മം തിളങ്ങാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

'എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് റാങ്കുകാരി'; അപൂര്‍വ്വ നിമിഷം, നിയോഗമെന്ന് ഡോ. ഷര്‍മിള

നാല് വയസ് മുതല്‍ പീഡനം, 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി; രവി മോഹനുമായുള്ള ബന്ധം; പൊട്ടിത്തെറിച്ച് കെനീഷ

ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലാത്ത താരം, സൂര്യയുടെ ഹെൽത്ത് മന്ത്ര ഇതാണ്

കപ്പലുകളേയും വിമാനങ്ങളേയും 'മുക്കിയ' ചുരുളി; ബര്‍മൂഡ ട്രയാങ്കിളിനുള്ളില്‍ 'തിളങ്ങുന്ന പാളികള്‍'; ദൂരുഹതയൊഴിയുന്നു?

SCROLL FOR NEXT