തീപിടിച്ച മാലിന്യ സംസ്‌കരണ കേന്ദ്രം 
Kerala

പാലക്കാട് ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

സമീപത്തിലെ വനത്തില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് സമീപവാസികള്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ തീപിടിത്തം. മാലിന്യ സംസ്‌കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമം തുടരുന്നു. പാലക്കാട് ജില്ലയിലെ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

മലമ്പുഴ ഡാമിന് അരികിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചൈയ്യുന്നത്. സമീപത്തിലെ വനത്തില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് സമീപവാസികള്‍ പറയുന്നത്. തീപിടിക്കുന്ന സമയത്ത് ഇവിടെ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല. 

മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎല്‍എമാര്‍ രംഗത്ത് വന്നു. തീ പിടിത്തിന് കാരണം മാലിന്യ സംസ്‌കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി. കാട്ടുതീ പടര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നില്ല. സംസ്‌കരിക്കാവുന്നതിലധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT