തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം ജൂബിലി കോംപ്‌ളക്‌സിലെ ടാക്‌സി സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ പുളി മരമാണ് കടപുഴകി വീണത്  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപം കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു; ആറ് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു

തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം ജൂബിലി കോംപ്‌ളക്‌സിലെ ടാക്‌സി സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ പുളി മരമാണ് കടപുഴകി വീണത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കനത്ത മഴയില്‍ തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു. നിര്‍ത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം.

തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം ജൂബിലി കോംപ്‌ളക്‌സിലെ ടാക്‌സി സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ പുളി മരമാണ് കടപുഴകി വീണത്. ശക്തമായ മഴ മൂലം പലരും കടവരാന്തകളില്‍ കയറിനിന്നതിനാലും വാഹനങ്ങള്‍ കുറവായതിനാലും വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.തുടര്‍ന്ന് മരത്തിന് സമീപത്ത് നിര്‍ത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജനറല്‍ ആശുപത്രിയിലേക്ക് ആളുകള്‍ ഇത് വഴിയാണ് കടന്ന് പോകാറുള്ളത്.

ഫയര്‍ഫോഴ്സ് സംഘവും നഗരസഭാ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് മരംമുറിച്ച് മാറ്റി റോഡ് ഗതാഗതയോഗ്യമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT