ബെന്‍ ടൂറിസ്റ്റ് ഹോം 
Kerala

കൊച്ചിയില്‍ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂരമര്‍ദനം

യവതിയെ ലോഡ്ജ് ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രുരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മര്‍ദനമേറ്റത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. യവതിയെ ലോഡ്ജ് ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ബെന്‍ ജോയ്‌യും സുഹൃത്ത് ഷൈജുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് മുറിയാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. റൂമിലെത്തിയതിന് പിന്നാലെ ഇവര്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഹോട്ടലുടമ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിന് പിന്നാലെ ഉടമ ഇവരോട് റൂം ഒഴിയാന്‍ ആവശ്യപ്പെട്ടു. പണം തിരികെ തന്നാല്‍ റൂം ഒഴിയാമെന്ന് ഇവരും പറഞ്ഞു.  തുടര്‍ന്ന് ലോഡ്ജ് ഉടമ മുഖത്ത് അടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നു. 

സംഭവത്തിന് പിന്നാലെ രാത്രിയില്‍ തന്നെ യുവതി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT