അനീഷ് 
Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒത്താശ ചെയ്തത് അമ്മ; അറസ്റ്റിൽ

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൊച്ചാട് പൊയിലിൽ മീത്തൽ അനീഷിനെ (27) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ലോഡ്ജിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് ഒത്താശചെയ്തതിന് പെൺകുട്ടിയുടെ അമ്മയെയും അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവമുണ്ടായത്. പീഡനവിവരം പെൺകുട്ടി ബന്ധുവിനോട് പറയുകയായിരുന്നു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയിൽ, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT