മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നുള്ള ദൃശ്യം, പ്രതീകാത്മക ചിത്രം 
Kerala

കഴുത്തില്‍ ഷോള്‍ മുറുക്കി നഗ്നമായ നിലയില്‍ മൃതദേഹം; യുവതിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു

പാലായില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: പാലായില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. രണ്ടു ദിവസം മുമ്പ് പാലാക്കടുത്ത് വലവൂരില്‍നിന്ന് കാണാതായ ലോട്ടറി വില്‍പന നടത്തുന്ന വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. 

ഇവരുടെ സുഹൃത്തും വലവൂര്‍ സ്വദേശിയുമായ ലോട്ടറി വില്‍പനക്കാരന്‍ പ്രകാശനെ (51) ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ  പ്രാഥമിക നിഗമനം. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം പ്രകാശനുമായി പ്രീതി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്ന പ്രീതിയുടെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു. പ്രീതിക്ക് നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. മൂത്തകുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇളയ കുട്ടി മറ്റൊരു ബന്ധുവിനൊപ്പമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ