A nine-month pregnant woman died at Pattambi Taluk Hospital screen grab
Kerala

ചികിത്സയിലുള്ള പൂര്‍ണ ഗര്‍ഭിണി കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയെന്ന് ആരോപണം

പ്രസവത്തിനായി ഈ മാസം 16-ാം തീയതിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയോടെ യുവതിക്ക് കഠിനമായ വേദനയും ബ്ലീഡിങ്ങും അനുഭവപ്പെട്ടെങ്കിലും 'നോക്കാം' എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണി മരിച്ചു. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. ഫെബ്രുവരി 16 മുതല്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായിരുന്നു. 20-ന് രാവിലെ 10.30-ഓടെ നൗഷിജ കുഴഞ്ഞു വീണു. വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്തു.

മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ സംഭവവും പുറത്തുവരുന്നത്. ഒമ്പതു മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയെന്നാണ് പ്രധാന ആരോപണം. പ്രസവത്തിനായി ഈ മാസം 16-ാം തീയതിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയോടെ യുവതിക്ക് കഠിനമായ വേദനയും ബ്ലീഡിങ്ങും അനുഭവപ്പെട്ടെങ്കിലും 'നോക്കാം' എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

തുടര്‍ന്ന് 20-ാം തീയതി പുലര്‍ച്ചെ യുവതിക്ക് അമിത ക്ഷീണവും വേദനയും അനുഭവപ്പെട്ടു. എന്നാല്‍ രാവിലെ 10 മണിക്ക് ഡോക്ടര്‍ വന്നാലേ തുടര്‍നടപടികള്‍ തീരുമാനിക്കാനാകൂ എന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയും ഹൃദയാഘാതം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു.

താലൂക്ക് ആശുപത്രിയില്‍ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. മരണശേഷം ചികിത്സാ രേഖകള്‍ പൊലീസിന് കൈമാറുന്നതില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ മനഃപൂര്‍വം കാലതാമസം വരുത്തിയതായും ബന്ധുക്കള്‍ പരാതിപ്പെടുന്നു. മരണകാരണം കൃത്യമായി അറിയുന്നതിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണകാരണവും ചികിത്സയില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരികയുള്ളൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

A nine-month pregnant woman died at Pattambi Taluk Hospital. Relatives allege insufficient treatment led to the tragedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

ദൈവമോ യോദ്ധാവോ ? തെന്നിന്ത്യയിലിപ്പോൾ 'മുരുകൻ' ആണ് സൂപ്പർ സ്റ്റാർ; വരാൻ പോകുന്നത് മൂന്ന് സിനിമകൾ

'ഫഹദ് വേണ്ടെന്ന് വച്ച വേഷം?'; ഇന്ത്യന്‍ നടനെ തേടിയുള്ള ഇനാരിറ്റുവിന്റെ ഇ-മെയില്‍; വെളിപ്പെടുത്തി ഡോ. ബിജു

അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍