അമാന്‍  
Kerala

യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; കണ്ണൂരില്‍ ഒന്‍പതുവയസുകാരന് ദാരുണാന്ത്യം

പുന്നക്കപ്പാറയില്‍ ഉബൈദിന്റെ മകന്‍ അമാന്‍ ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു. ഉബൈദിന്റെ മകന്‍ അമാന്‍ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. മൂന്ന് കുട്ടികള്‍ക്ക് നിസാരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

പരിസരപ്രദേശങ്ങളില്‍ ആഘോഷം നടന്നയിടങ്ങളില്‍ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങള്‍ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടില്‍വെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്‌. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഓ അഭിഷേക് സറ പറഞ്ഞു.

കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിക്കുകയും അമാന്റെ കഴുത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേര്‍ന്ന ഭാഗത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഗ്രൗണ്ടില്‍ വീണുകിടന്ന കുട്ടിയെ പരിസരവാസി ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്ത് ഫോറന്‍സിക് യൂണിറ്റ് പരിശോധന നടത്തിവരികയാണ്.

A nine-year-old boy died after firecrackers exploded in kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

'നിങ്ങൾക്ക് നാണമില്ലേ, എന്തൊരു അസംബന്ധമാണിത് ?'; രക്ഷാബന്ധൻ പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണത്തിന് വിമർശനം

കുട്ടികളുടെ വിദ്യാഭ്യാസം സേഫ് ആക്കാം, സമ്പാദ്യത്തിനൊപ്പം നിരവധി ആനുകൂല്യങ്ങള്‍; അറിയാം എല്‍ഐസി ജീവന്‍ ലക്ഷ്യ

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി 'കാന്ദ എക്‌സ്പ്രസ്' കൊച്ചിയിലേക്കും

'അന്ന് ഫിൽട്ടർ ഇല്ലാത്ത ഒരു ഫോട്ടോ പോലും കയ്യിൽ ഇല്ല'; ഇന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളി യുവതി