എ പത്മകുമാര്‍ 
Kerala

വാസുവിന് കട്ടില്‍; പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം

ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ള വാസുവിനെ താമസിപ്പിച്ചിരിക്കുന്നത്. മുറിയില്‍ കട്ടിലും ഫാനും ഉണ്ട്. ഡോക്ടര്‍ക്ക് പരിശോധിക്കാനും അവസരമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം. മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ ബാക്കിയെല്ലാവരും സെല്ലുകളില്‍ മറ്റ് തടവുകാര്‍ക്കൊപ്പമാണ് താമസം.

കൊട്ടാരക്കര സബ് ജയിലിലായിരുന്ന എന്‍ വാസു ഹൃദ്രോഗബാധിതനാണെന്നതിനാല്‍ ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ള വാസുവിനെ താമസിപ്പിച്ചിരിക്കുന്നത്. മുറിയില്‍ കട്ടിലും ഫാനും ഉണ്ട്. ഡോക്ടര്‍ക്ക് പരിശോധിക്കാനും അവസരമുണ്ട്.

എന്നാല്‍ വ്യാഴാഴ്ച അറസ്റ്റിലായ എ പത്മകുമാറും കേസില്‍ മുന്‍പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, ഡി സുധീഷ് കുമാര്‍, കെഎസ് ബൈജു, എന്നിവരും സ്‌പെഷ്യല്‍ ജയിലിലാണ്. ഇവര്‍ ഓരോരുത്തരും വെവ്വറേ സെല്ലില്‍ മറ്റുതടവുകാര്‍ക്കൊപ്പമാണ് താമസം. പത്മകുമാറിന് മുന്‍ എംഎല്‍എ എന്ന നിലയില്‍ പ്രത്യേകം സൗകര്യം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് ഉടന്‍ മാറ്റിയേക്കും.

A Padmakumar, arrested in the Sabarimala gold heist case, is in the cell along with other prisoners

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴില്‍ നിയമങ്ങള്‍ മാറി; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍; എന്താണ് പുതിയ മാറ്റം?; അറിയേണ്ടതെല്ലാം

വോട്ടിങ് തുടങ്ങിയില്ല, കണ്ണൂരില്‍ ആറിടത്ത് എതിരില്ലാതെ എല്‍ഡിഎഫ്

ആഷസില്‍ ഓസീസിനെ 132ല്‍ ചുരുട്ടിക്കെട്ടി; ഇംഗ്ലണ്ടിന് ലീഡ്

ഇളയരാജയുടെ പേര്, ചിത്രങ്ങള്‍, ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുത്; വിലക്കി ഹൈക്കോടതി

കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; സ്ഥലം ഉടമ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം

SCROLL FOR NEXT