കനത്ത മഴയില്‍ ഒഴുകിപ്പോയ പിക് അപ് വാന്‍ 
Kerala

കനത്ത മഴയില്‍ അട്ടപ്പാടി ചുരത്തില്‍ പിക് അപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

വാഹനത്തിലുണ്ടായിരുന്ന പുത്തന്‍വീട്ടില്‍ സോമനും മകനും രക്ഷപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ആനമൂളി ഉരുളക്കുന്നില്‍ പിക് അപ്പ് വാന്‍ ഒഴുകിപ്പോയി. വാഹനത്തിലുണ്ടായിരുന്ന പുത്തന്‍വീട്ടില്‍ സോമനും മകനും രക്ഷപ്പെട്ടു. വാഹനം ഒഴുകി പോയി.

അച്ഛനും മകനും അതിസാഹസികമായാണ് രക്ഷപ്പെട്ടത്. വൈകീട്ട് നാലരയോടെയായിരുന്നു അപകടംയ കോഴി വേസ്റ്റുമായി പോകുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. തൊട്ടടുത്തുള്ളവര്‍ വടം കെട്ടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

വൈകീട്ടോടെ അട്ടപ്പാടിയില്‍ കനത്ത മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയിട്ടുണ്ട്. ചുരത്തില്‍ ഒരാഴ്ചയ്ക്കിടെ കനത്ത മഴയില്‍ ഇത് രണ്ടാമത്തെ വാഹനമാണ് ഒലിച്ചുപോയത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും