ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു 
Kerala

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

ഒല്ലൂര്‍ ഗാങ് നമ്പര്‍ രണ്ടിലെ കീമാന്‍ ഡ്യൂട്ടിക്കിടെ വേണാട് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഒല്ലൂര്‍ സ്റ്റേഷനും തൃശൂര്‍ സ്റ്റേഷനും ഇടയില്‍ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.

ഒല്ലൂര്‍ ഗാങ് നമ്പര്‍ രണ്ടിലെ കീമാന്‍ ഡ്യൂട്ടിക്കിടെ വേണാട് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എന്‍ജിന് അടിയില്‍ കുടുങ്ങിയ ഉത്തമന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. എന്‍ജിന് അടിയില്‍ കുടുങ്ങികിടന്ന മൃതദേഹം 12. 45ഓടെ ആണ് പുറത്തെടുക്കാന്‍ ആയത്. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT