fahad 
Kerala

തലശേരി സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയില്‍ കുഴഞ്ഞുവീണു മരിച്ചു

രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തലശേരി: പാനൂര്‍ ചമ്പാട് സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ചു. ചമ്പാട് പി എം മുക്കിലെ തയ്യുള്ളതില്‍ ഹസന്‍-നുസൈബ ദമ്പതികളുടെ മകന്‍ ഫഹദ് അലന്‍ ഷദാന്‍ (19) ആണ് മരണപ്പെട്ടത്. മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരി: ഷിറാന. പിതാവ് ഹസന്‍ മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍കൊണ്ടുവന്ന് പൊന്ന്യം പാലം പുഴക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

A student hailing from Thalassery collapsed and died in Karnataka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ് സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

ഒടിടിയിലും തരം​ഗമായി സംഗീത് പ്രതാപ് ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’; ആദ്യ ആഴ്ചയിൽ 15 മില്യൺ മിനിറ്റിലധികം വാച്ച് ടൈം

'നല്ലതും ചീത്തയും ഒരുപോലെ ചിന്തിക്കുന്നവർ'; അറിയാം മിഥുനം രാശിയിൽ ജനിച്ചവരുടെ സ്വഭാവ സവിശേഷതകൾ

ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍

കൈയില്‍ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ സ്‌കീമില്‍ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ എത്ര കിട്ടും?