A Suresh meet Muslim League leaders malappuram Panakkad 
Kerala

'ജീവിതത്തിലെ അനുഗ്രഹം'; എ സുരേഷ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറത്തെ പാണക്കാട്ടെ വീട്ടില്‍ എത്തിയാണ് എ സുരേഷ് സാദിഖലി തങ്ങളെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി വിഎസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന എ സുരേഷ്. മലപ്പുറത്തെ പാണക്കാട്ടെ വീട്ടില്‍ എത്തിയാണ് എ സുരേഷ് സാദിഖലി തങ്ങളെ കണ്ടത്.

സന്ദര്‍ശനം ജീവിതത്തിലെ അനുഗ്രഹമായി കാണുന്നു എന്ന് സുരേഷ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വളരെ കാലമായി ഇവിടെ വരാന്‍ ആഗ്രഹിച്ചതാണ്. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാനാളല്ല. യുഡിഎഫ് നേതാക്കളെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാണക്കാട് തങ്ങളും സുരേഷിന്റെ കടന്നുവരവിനെ പ്രശംസിച്ചു. മലമ്പുഴയിലും സമീപ പഞ്ചായത്തുകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍പറഞ്ഞു. മഞ്ഞളാംകുഴി അലി എംഎല്‍എ, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് എന്നിവര്‍ സുരേഷിനൊപ്പമുണ്ടായിരുന്നു.

A Suresh meet Muslim League leaders malappuram Panakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT