വനത്തിനുള്ളില്‍ കുടുങ്ങിയ യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചപ്പോള്‍ 
Kerala

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു; അന്വേഷണം

കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി  വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. 

യുവാവിനെ ബോട്ട് മാര്‍ഗം അഞ്ചുരളിയില്‍ എത്തിച്ചു.  ഇയാള്‍ എന്തിനാണ് വനമേഖലയില്‍ വന്നതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. 

കാല്‍വരി മൗണ്ട് ഒരുവിനോദസഞ്ചാരകേന്ദ്രമാണ്. വ്യൂ പോയന്റയാതിനാല്‍ അവിടെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. യുവാവ് അവിടെ നിന്ന് താഴേക്ക് എത്തിയതാണോ, മറ്റ് ഏതെങ്കിലും വഴിയാണോ എത്തിയതെന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ ഇയാളുടെ കാലിന് ചെറിയ പരിക്കുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT