പ്രതീകാത്മക ചിത്രം 
Kerala

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊമണ്‍ചിറ പാറപ്പാട്ട് മേലേതില്‍ സുജാത (50) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.

മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ടയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ എലിപ്പനി മരണമാണിത്. കൊടുമണ്‍ പഞ്ചായത്തില്‍ രണ്ടാമത്തെ എലിപ്പനി മരണവും. 

കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് അടൂര്‍ സ്വദേശി രാജന്‍ മരിച്ചിരുന്നു. മൂന്നു ദിവസം മുമ്പാണ് കൊടുമണ്‍ കാവിളയില്‍ ക്ഷീരകര്‍ഷക മണി ( 54) എലിപ്പനി ബാധിച്ച് മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു