Under Observation for Ebola in Kottayam Medical College 
Kerala

എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

A woman undergoing treatment at the Kottayam Medical College Hospital is suspected to have Ebola

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'

മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

ആർമി ഡെന്റൽ കോർപ്സിൽ 37 ഒഴിവുകൾ; BDS,MDS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം