സംസ്ഥാനത്ത് ഒരാള്‍കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു 
Kerala

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി, നടേരി സ്വദേശി ബിജു ( 49) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

രോഗി അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായോ പ്രാഥമിക വിലയിരുത്തലിൽ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു.

നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്‌ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ മൂലമുള്ളതിന് 70-90 ശതമാനവുമാണ് മരണനിരക്ക്. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

A young man died of amoebic encephalitis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇവി; പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി, വിലയും ഫീച്ചറുകളും അറിയാം

കർണാടക വോട്ടർ പട്ടിക പുതുക്കൽ: നന്ദൻ നിലേകനിക്കും കാമത്ത് സഹോദരങ്ങൾക്കും നോട്ടീസ്; ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മാതാവിനും കുരുക്ക്

‘വാട്ട് വുഡ് ഐ ലുക്ക് ലൈക്ക് ഇൻ എയ്റ്റീസ്?’; റെട്രോ ട്രെൻഡിന് പിന്നിലെ കൗതുകകരമായ മനഃശാസ്ത്രം

'മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതിനാല്‍ ഒന്നും അറിയേണ്ട'; വൈദ്യുതി നിയന്ത്രണത്തിനെതിരെ ഭാഗ്യലക്ഷ്മി