പ്രതീകാത്മക ചിത്രം 
Kerala

നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയില്‍

അടിമാലിയില്‍ നടുറോഡില്‍ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: അടിമാലിയില്‍ നടുറോഡില്‍ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ജിനീഷാണ് (39) തീകൊളുത്തിയത്. ഗുരുതരാവസ്ഥയിലായ ജിനീഷിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകീട്ട് 4.40 ഓടെ യുവാവ് അടിമാലി സെന്‍ട്രല്‍ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് കീഴിലെത്തി. തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന കാനില്‍ നിന്ന് പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ചുറ്റുമുള്ളവര്‍ സംഭവം തിരിച്ചറിയുന്നതിന് മുന്‍പുതന്നെ തീ ആളിക്കത്തി. കൂടിനിന്നവര്‍ നനച്ച ചാക്കിട്ടാണ് പിന്നീട് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

90 ശതമാനം പൊള്ളലേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പന്നിയാര്‍കുട്ടി സ്വദേശിയായ ഇദ്ദേഹം അവിവാഹിതനാണ്. അടിമാലിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയാണ്.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT