നവീന്‍ സിബി- മൃദുല 
Kerala

ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി; ജന്മദിനത്തില്‍ യുവാവിന് ദാരുണാന്ത്യം; ഒപ്പുമുണ്ടായിരുന്ന യുവതിയും മരിച്ചു

.ഐ.ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: വാഹനാപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.ഐ.ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. നവീന്റെ ജന്‍മദിനമായിരുന്നു ഇന്ന്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്.

A young woman and a young man, who were friends, died in a vehicle accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ അക്രമിച്ച കേസ്: 'എട്ടരവര്‍ഷം ജയിലില്‍ കിടന്നു, ജാമ്യം അനവദിക്കണമെന്ന് പള്‍സര്‍ സുനി; പുറത്തിറങ്ങിയാല്‍ ദൃശ്യം പുറത്തുവന്നേക്കുമെന്ന് സര്‍ക്കാര്‍'

'അപ്പുറത്ത് കാലിൽ ചവിട്ടി, ഇപ്പുറത്ത് അതുണ്ടായില്ല; ഫൗൾ ഫൗൾ തന്നെ; അത്രയേ ഉള്ളു!'

പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം; ദിവ്യ എസ് അയ്യരുടെ സ്ഥലം മാറ്റത്തിൽ കെകെ രാഗേഷിനെ തള്ളി കെകെ ശൈലജ

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസ്

വിപിൻ ആറ്റ്‌ലിയുടെ 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ'; ട്രെയ്‌ലർ പുറത്ത്