കുത്തേറ്റു മരിച്ച അഭിമന്യു / ടെലിവിഷന്‍ ചിത്രം 
Kerala

അഭിമന്യു വധം : ഒരു പ്രതി കൂടി പിടിയില്‍

മുഖ്യപ്രതി സജയ് ജിത്ത് ഇന്നുരാവിലെ  പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യു കൊലക്കേസില്‍ ഒരു പ്രതി കൂടി പൊലീസിന്‍രെ പിടിയിലായി. വള്ളികുന്ന് സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളെ രക്ഷപ്പെടാന്‍ ഇയാള്‍ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്. കേസിലെ മുഖ്യപ്രതി സജയ് ജിത്ത് ഇന്നുരാവിലെ എറണാകുളം പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. 

ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സജയ് ജിത്ത്. കേസില്‍ സജയ് ദത്ത് അടക്കം അഞ്ചു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പതിനഞ്ചുവയസ്സുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. 

വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ്. 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വൈരാഗ്യത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശശി തരൂര്‍ ഓന്ത്, കെസി ഗുണ്ട, സതീശന്‍ സോഷ്യലിസ്റ്റും സെക്യുലറും'; പിണറായി തുടരുമെന്ന് പറഞ്ഞത് വെറുതേയല്ലെന്ന് മണിശങ്കര്‍ അയ്യര്‍

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

നിശ്ചലമായി എക്‌സ്, പോസ്റ്റ് ഇടാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍; ഒടുവില്‍...

സിബിഎസ്ഇ 10, 12 പരീക്ഷ : വിദ്യാർത്ഥികൾ നിർബന്ധമായും കൈവശം കരുതേണ്ട കാര്യങ്ങളും കൊണ്ടുവരാൻ പാടില്ലാത്തവയും ഇവയാണ്, വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ

'അബദ്ധത്തില്‍ പറഞ്ഞത്, ക്ഷമിക്കണം'; തൃഷക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

SCROLL FOR NEXT