പ്രതീകാത്മക ചിത്രം 
Kerala

നാടുവിട്ട പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ; അറസ്റ്റിലായത് 21 വർഷത്തിന് ശേഷം  

വിവാഹം ചെയ്ത് വടക്കാഞ്ചേരിയിൽ താമസിച്ചു വരികെയാണ് പിടിയിലായത് 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടകൾ ആക്രമിച്ചതിന് 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടയാൾ അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സജിമോൻ ( 44 ) എന്നയാളെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

2000-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്കോലയിൽ കടകൾ ആക്രമിച്ചതിനാണ് സജിമോനെതിരെ കേസെടുത്തത്. എന്നാൽ ഇയാൾ വിചാരണക്കായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. നാടുവിട്ട ഇയാളെ പിന്നീട് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 

പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പല സ്ഥലങ്ങളിലായി ഇയാൾ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നിന്നുതന്നെ വിവാഹം ചെയ്ത് വടക്കാഞ്ചേരിയിൽ താമസിച്ചു വരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍