അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിച്ച മലയാളി കുടുംബം 
Kerala

മലയാളികളായ ഇരട്ട സഹോദരങ്ങള്‍ക്ക് 50ലക്ഷം സമ്മാനം; അബുദാബി ബിഗ് ടിക്കറ്റ് 

അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ മലയാളി കുടുംബത്തിന് സമ്മാനം

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ മലയാളി കുടുംബത്തിന് സമ്മാനം. കുവൈത്തില്‍ ജോലി ചെയ്യുന്ന മലയാളികളായ ഇരട്ട സഹോദരങ്ങള്‍ക്ക് 2.5 ലക്ഷം ദിര്‍ഹം (50.88 ലക്ഷം രൂപ) ആണ് സമ്മാനമായി ലഭിച്ചത്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായ സവിത നായരുടെ പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. രമേശ് നായര്‍ ആണ് ഭര്‍ത്താവ്.

റിഗ്ഗായില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന സഹോദരി സരിത നായര്‍, ഭര്‍ത്താവ് രതീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സവിതയുടെ പേരില്‍ ടിക്കറ്റെടുത്തത്. ഇരട്ടകളായ സവിതയും സരിതയും കുറവിലങ്ങാട് സ്വദേശികളാണ്. ഇരട്ടകളും കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസര്‍മാരുമായ രമേശും രതീഷും നെടുമുടി സ്വദേശികളാണ്. നിലവില്‍ താമസം ചങ്ങനാശേരിയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT