കേരള ഹൈക്കോടതി File
Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

സ്‌കൂട്ടര്‍ അലക്ഷ്യമായി ഓടിച്ചെത്തിയ പ്രതി വണ്ടി എടുത്തുകൊണ്ടു പോടാ... എന്നു തുടങ്ങി അസഭ്യവര്‍ഷം നടത്തുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ജഡ്ജി ഔദ്യോഗിക വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ പച്ചാളം കെ എസ് ഉദയന്‍ റോഡിനടുത്താണ് സംഭവം.

സ്‌കൂട്ടര്‍ അലക്ഷ്യമായി ഓടിച്ചെത്തിയ പ്രതി വണ്ടി എടുത്തുകൊണ്ടു പോടാ... എന്നു തുടങ്ങി അസഭ്യവര്‍ഷം നടത്തുകയായിരുന്നു. അസഭ്യം വിളിച്ച പ്രതി സ്‌കൂട്ടര്‍ നിര്‍ത്താതെ കടന്നു കളഞ്ഞു. ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ കെ കാര്‍ത്തിക് പരാതി നല്‍കി.

എറണാകുളം ടൗണ്‍ പൊലീസാണ് കേസെടുത്തത്. പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തിവിട്ടു.

Abusive Language Against High Court Judge; Youth Fined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

മോദിയുമായി ശരദ് പവാറിന്റെ കൂടിക്കാഴ്ച; ചർച്ച എൻസിപി എൻഡിഎയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ

കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; അമര്‍ഷം അറിയിച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികള്‍; ഇനി ആവര്‍ത്തിക്കില്ലെന്ന് രാഹുല്‍

8000 എംഎഎച്ച് ബാറ്ററി ശേഷി, 20,000 രൂപ വില; വരുന്ന പോക്കോയുടെ പുതിയ ഫോണ്‍

തൊണ്ടയിൽ മീൻമുള്ള് തറച്ച സംഭവം: ചികിത്സയിൽ പിഴവുണ്ടായെന്ന് പരാതി, ഡോക്ടർക്കെതിരെ കേസ്