കണ്ടിഷണര്‍ പൊട്ടിത്തെറിച്ചു അപകടം 
Kerala

ഗ്യാസ് നിറയ്ക്കുന്നതിനിടെ അപകടം; സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എസി പൊട്ടിത്തെറിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എസി പൊട്ടിത്തെറിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിനകത്താണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ ചീളുകള്‍ തെറിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

തകരാറിലായ എസി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു മെക്കാനിക്കുമാരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എസിയില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

അപകടത്തില്‍ ഓഫിസ് ജീവനക്കാര്‍ക്കു പരിക്കില്ല. മുറിക്കു പുറത്തുകിടന്ന കാറിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ പൊട്ടിയിരുന്നു.മുറിക്കു പുറത്തുനിന്ന് ജോലി ചെയ്യുകയായിരുന്നു മെക്കാനിക്കുകളെന്നും പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തുമ്പോള്‍ രണ്ടു പേര്‍ വീണു കിടക്കുന്നതാണ് കണ്ടതെന്നും ജീവനക്കാര്‍ പറഞ്ഞു.

AC explosion at the Sports Council office in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; ഇന്ന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; അര്‍ഹത ഇല്ലാത്തവര്‍ക്കും ഉത്സവബത്ത

94 വർഷങ്ങളുടെ ചരിത്രം; 1, 100, 200, 300, 400, 500... ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യ!

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തൃഷ; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍- വിഡിയോ