പ്രതീകാത്മക ചിത്രം 
Kerala

മൂലമറ്റത്ത് വിവാഹ സംഘം സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

കുത്തനെയുള്ള ഇറക്കത്തില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് ട്രാവലര്‍ മറിഞ്ഞ് അപകടം. മൂലമറ്റം-വാഗമണ്‍ റോഡില്‍ മണപ്പാട്ടിയിലാണ് അപകടം നടന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ ആലടിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്നു സംഘം. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT