അപകടത്തിൽ മരിച്ച ചൈതന്യയും ​ഗോവിന്ദും 
Kerala

എൻജിനീയറിങ് വിദ്യാർത്ഥികളുടെ മരണത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ, വണ്ടി ഓടിച്ചത് മദ്യലഹരിയിൽ

അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ഥികളുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഒരാൾ അറസ്റ്റിൽ. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവർ ലാൽകുമാറാണ് അറസ്റ്റിലായത്. ഇയാൾ മദ്യ ലഹരിയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്. 

ലാൽകുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. വൈദ്യപരിശോധനയിലാണ് ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 12ന് രാത്രിയില്‍ കൊട്ടാരക്കര ചേത്തടിയിലാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ഥികളുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തി. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂർ പയ്യന്നൂർ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍‌ക്കൊപ്പം അഞ്ച് ബൈക്കുകളില്‍ തെന്മലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT