ഇടിഞ്ഞുവീണ കിണര്‍ 
Kerala

14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കൊല്ലത്ത് മണ്ണിടിഞ്ഞ് വീണ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു

കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. ഏഴുകോണ്‍ സ്വദേശി ഗിരീഷ് കുമാറാണ് (47) മരിച്ചത്. കിണറിലകപ്പെട്ട ഗിരീഷ്‌കുമാറിനെ 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. 

വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറിയപ്പോള്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് ആറോടെ രണ്ടു അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന് രാത്രി എട്ടോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചികളും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവെങ്കിലും രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു