സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്
By സമകാലിക മലയാളം ഡെസ്ക് | Published: 05th May 2022 09:29 AM |
Last Updated: 05th May 2022 09:29 AM | A+A A- |

മഞ്ജു വാര്യർ/ ഫേയ്സ്ബുക്ക്
കൊച്ചി; നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തത്. താരത്തിന്റെ പരാതിയിൽ എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.