Man killed in accident national high way kannur 
Kerala

ആറ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു, പയ്യന്നൂര്‍ ദേശീയപാതയില്‍ കൂട്ടിയിടി, യുവാവിന് ദാരുണാന്ത്യം

ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം

സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍: ദേശീയ പാതയില്‍ കണ്ണൂർ പെരുമ്പ ബൈപാസിന് സമീപം വാഹനാപകട പരമ്പര. ആറുവാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. തായിനേരി പള്ളി ഹാജി റോഡിന് സമീപം താമസിക്കുന്ന എം.പി. കാസിമാണ് (49) മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയ കാസിം സൗദിയില്‍ നിന്നും നാട്ടിലെത്തിയത്.

നാഷണല്‍ പെര്‍മിറ്റ് ലോറിയും ടിപ്പറും കാറും മൂന്ന് ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാസിമിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എ.കെ. അഹമ്മദിന്റെയും എം പി സഫിയയുടെയും മകനാണ് കാസിം. ഭാര്യ: എം. റസീന. മക്കള്‍: എം. അഹമ്മദ്, മുഹമ്മദ് റാസി. സഹോദരങ്ങള്‍: അഷറഫ്, റഹ്മത്ത്, സല്‍മത്ത്, നുസ്രത്ത്, ഫൗസിയ

A series of road accidents near the Perumba bypass on the national highway 66 Payyanur kannur. A young expatriate man died tragically in a six-vehicle collision.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി

ഓസീസിനെ അവരുടെ മണ്ണില്‍ വീഴ്ത്തി; ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 പരമ്പര

മഴ കളിച്ചു; ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

ജലസേചന പദ്ധതി ആരംഭിക്കാന്‍ 11 ലക്ഷം കൈക്കൂലി; ബിജെപി എംഎല്‍എ പിടിയില്‍

SCROLL FOR NEXT